പണം നല്‍കാമെന്ന് പറഞ്ഞിട്ടില്ല: സൂപ്പി
തിരുവനന്തപുരം: ലോകായുക്തില്‍ തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിനായി പണം നല്‍കാമെന്ന് താനാരോടും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വം ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് സപ്തംബര്‍ 11 ചൊവാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി. ലോകായുക്തയില്‍ കേസ് നല്‍കി എന്ന് പറയുന്ന വ്യക്തിയെ തനിക്ക് പരിചയമില്ല. കേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ലോകായുക്തയില്‍ ബോധ്യപ്പെടുത്താന്‍ ഒരുക്കമാണെന്നും സൂപ്പി വ്യക്തമാക്കി.
സൂപ്പിക്കെതിരെ ജോമോന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് മുസ്ലീം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയതായി അറിയുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് സൂപ്പി പ്രസ്താവനയിറക്കിയത്. സൂപ്പിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കള്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പി കാര്യങ്ങള്‍ വിശദീകരിച്ച സ്ഥിതിക്ക് ലോകായുക്തയില്‍ നടക്കുന്ന കേസിനെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
മെഡിക്കല്‍-എഞ്ചിനിയറിംഗ് പ്രവേശനപരീക്ഷയില്‍ ക്രമക്കേട് കാട്ടിയ വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 11 ചൊവാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.












Click it and Unblock the Notifications