മസൂദ് മരിച്ചില്ലെന്ന് അഫ്ഗാന്‍ പ്രതിപക്ഷം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രതിപക്ഷത്തിന്റെ കമാന്റര്‍ അഹ്മദ് ഷാ മസൂദ് മരിച്ചുവെന്ന വാര്‍ത്ത പ്രതിപക്ഷം നിഷേധിച്ചു. ഗുരുതരമായ പരിക്കുകളോടെ മസൂദിനെ താജിക്കിസ്ഥാനിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം അറിയിച്ചു.
താലിബാനുമായും ബിന്‍ ലാദനുമായും ബന്ധമുള്ള അറബ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ മസൂദ് കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ പുറത്താക്കിയ ഇസ്ലാമിക് സ്റേറ്റ് ഒഫ് പാക്കിസ്ഥാന്റെ വെബ്സൈറ്റില്‍ പറയുന്നു.
മസൂദ് മരിച്ചുവെന്നാണ് വാഷിംഗ്ടണില്‍ നിന്നും മോസ്കോയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications