ഇന്ത്യയ്ക്കെതിരായ ഉപരോധം പിന്‍വലിക്കണം
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ ഉപരോധം പിന്‍വലിക്കണമെന്ന് 51 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനോട് ആവശ്യപ്പെട്ടു.
യുഎസ് കമ്പനികളെ ചില ഇന്ത്യന്‍ കമ്പനികളുമായി വ്യാപാരത്തിലേര്‍പ്പെടുന്നതില്‍ നിന്ന് തടയരുതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതു മൂലം യുഎസ് കമ്പനികള്‍ക്ക് വന്‍ വ്യാപാരത്തിനുള്ള അവസരമാണ് നഷ്ടമാവുന്നത്.
ഇന്ത്യയ്ക്കെതിരായ ഉപരോധം പിന്‍വലിക്കുന്നതിനെ പറ്റി ആലോചിച്ചുവരികയാണെന്ന ബുഷിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗം മാഗ്ഡര്‍മട്ട് നല്‍കിയ കത്തിലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. കത്തില്‍ മറ്റ് 50 കോണ്‍ഗ്രസ് അംഗങ്ങളും ഒപ്പുവെച്ചിരുന്നു.












Click it and Unblock the Notifications