വേള്‍ഡ് ട്രേഡ് സെന്ററിലെ രണ്ട് ടവറുകളും സ്ഫോടനത്തില്‍ തകര്‍ന്നു
വാഷിംഗ്ടന്‍: വാഷിംഗ്ടനിലെ പെന്റഗണ്‍ കേന്ദ്രത്തിലും ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലും തീവ്രവാദി ആക്രണം. വേള്‍ഡ് ട്രേഡ് സെന്ററിലെ രണ്ട് ടവറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
മറ്റൊരു സര്‍ക്കാര്‍ ഓഫീസ് കെട്ടിടത്തിനു പുറത്ത് ഒരു കാര്‍ ബോംബ് സ്ഫോടനം ഉണ്ടായി.പെന്റഗണ്‍ കേന്ദ്രത്തിലും വേള്‍ഡ് ട്രേഡ് സെന്ററിനുമുകളിലും വിമാനം തകര്‍ന്ന് വീണതായാണ് കരുതുന്നത്.
സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ പലതും നിറുത്തി വച്ചിരിക്കുകയാണ്.പെന്റഗണിനും വേള്‍ഡ് ട്രേഡ് സെന്ററിനും നേരെ തീവ്രവാദി ആക്രമണം നടന്നതായിട്ടാണ് കരുതുന്നത്.
വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളിലത്തെ നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അപകടത്തില്‍പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി ഒട്ടേറെ പേര്‍ ടെലഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ടെലഫോണ്‍ സംവിധാനം തകരാറിലായി. ഒട്ടേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
ഇന്ത്യന്‍ സമയം വൈകീട്ട് 6 .30 നായിരുന്നു അപകടം. അമേരിക്കയില്‍ രാവിലെ ഒന്‍പത് മണിയായിരുന്നു സമയം.
കൂടുതല്‍ വിവരങ്ങേള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications