ജയലളിതയ്ക്ക് സമന്‍സ്
ചെന്നൈ: ലണ്ടനില്‍ രണ്ട് ഹോട്ടലുകള്‍ വാങ്ങിയെന്ന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ നാലിന് കോടതിയില്‍ ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.
കേസിലെ രണ്ടാമത്തെേ പ്രതിയായ എഐഎഡിഎംകെ എംപി ടി.വി.ദിനകരനോടും കോടതിയില്‍ ഇതേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 12ന് ജയലളിതയ്ക്കും ദിനകരനും അയച്ചിരുന്ന സമ്മന്‍സുകള്‍ അവര്‍ക്ക് നല്കിയിരുന്നില്ല. ഇതിന്റെ കാരണം കോടതി അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടപ്പോള്‍ കേസന്വേഷണം തുടരുന്നതുമൂലമാണെന്നായിരുന്നു അന്വേഷണോദ്യോഗസ്ഥന്റെ മറുപടി.
കേസന്വേഷണം നടത്തുന്ന വിജിലന്‍സ് ഡയറക്ടറേറ്റ് ജൂണ്‍ 12ന് അന്വേഷണം തുടരാനായി ഒരു വര്‍ഷം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തെ സമയം മാത്രമേ കോടതി അനുവദിച്ചിരുന്നുള്ളൂ.












Click it and Unblock the Notifications