ബസ് ചാര്‍ജ് 25 ശതമാനം കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാനിരക്കുകള്‍ 25 ശതമാനം വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും ഒരുപോലെ ബാധകമാക്കിയിരിക്കുന്ന നിരക്ക് വര്‍ധനവ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സപ്തംബര്‍ 12 ബുധനാഴ്ച നടന്ന മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചു.
സ്വകാര്യ ബസുടമകളില്‍ നിന്നും പിരിക്കുന്ന നികുതി 50 ശതമാനമാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ കിലോമീറ്ററിന് 28 പൈസയാണ് കെഎസ്ആര്‍ടിസി നിരക്ക്. ഇനി അത് 35 പൈസയാകും.
വര്‍ധനവിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുകള്‍. ബ്രാക്കറ്റില്‍ പഴയ നിരക്ക് :
ഓര്‍ഡിനറി സര്‍വീസ് - 2. 00 (1. 75)
ഫാസ്റ് പാസഞ്ചര്‍- 3.00 ( 2. 50)
സൂപ്പര്‍ ഫാസ്റ് - 6.00 (4.00)
സൂപ്പര്‍ എക്സ്പ്രസ് -10. 00 (7.00)
സൂപ്പര്‍ ഡീലക്സ് - 20.00 (13.00)
കെഎസ്ആര്‍ടിസി ആദ്യമായി നിരത്തിലിറക്കാന്‍ പോകുന്ന
ലക്ഷ്വറി ഹൈടെക്ക് ബസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയായിരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേശ്കുമാര്‍ അറിയിച്ചു. നിരക്ക് വര്‍ധനവ് വഴി പ്രതിമാസം 28 ലക്ഷം രൂപയാണ് അധികമായി ലഭിക്കുക. നിരക്ക് വര്‍ധനവിന് പുറമേ ലാഭകരമല്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തി ഡീസല്‍ ഇനത്തില്‍ വന്‍ തുക കൂടി ലാഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലാകുമെന്ന് ഗണേശ്കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications