Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ മലയാളികളെ കുറിച്ചറിയാന്‍ സെല്‍

തിരുവനന്തപുരം: അമേരിക്കയിലെ മൂന്ന് കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അവിടെയുള്ള മലയാളികളുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനും മറ്റും സംസ്ഥാന സര്‍ക്കാര്‍ സെല്‍ രൂപീകരിക്കും.

തിരുവനന്തപുരത്ത് രൂപം നല്‍കുന്ന സെല്ലില്‍ നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍, ശ്രീനിവാസ് ഐഎഎസ് എന്നിവരുണ്ടാകും. സെല്ലിന് ചീഫ് സെക്രട്ടറി നേതൃത്വം നല്‍കും. അമേരിക്കന്‍ മലയാളികളുടെ ഇവിടെയുള്ള ബന്ധുക്കളുടെ ഉത്കണ്ഠ കണക്കിലെടുത്ത് മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവിടെയുള്ള സ്ഥിതിഗതികള്‍ നാട്ടിലുള്ളവരെ അറിയിക്കാനും സര്‍ക്കാരിനെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്ന് സപ്തംബര്‍ 12 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അടിയന്തിര ഫാക്സ് സന്ദേശം അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദില്ലിയിലുള്ള റെസിഡന്റ് കമ്മീഷണര്‍, ലെയ്സണ്‍ ഓഫീസര്‍ എന്നിവരോട് കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക മേല്‍നോട്ടം വഹിക്കുമെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+