അമേരിക്കന്‍ മലയാളികളെ കുറിച്ചറിയാന്‍...
തിരുവനന്തപുരം: അമേരിക്കയിലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് അവിടെയുള്ള മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ പ്രവാസികാര്യവകുപ്പ് നോര്‍ക്ക കണ്‍ട്രോള്‍ റൂം തുറന്നു.
കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പരുകള്‍:
ദില്ലി- 91-011 - 3343304, 3368968
ഫാക്സ്: 3368934
റസിഡന്റ് കമ്മീഷണര്‍ സി. ചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ദില്ലിയിലെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക എന്ന് പ്രവാസികാര്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ന്റെ നേതൃത്വത്തിലായിരിക്കും.
ഫോണ്‍ നമ്പര്‍:
91---0471 518129, 518182
ഫാക്സ്: 327192
ഈ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. അമേരിക്കയിലെ ആക്രമണത്തിന്റെ തിക്തഫലം അനുഭവിക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവര്‍ക്ക് നാട്ടിലെത്താന്‍ വേണ്ട സഹായം നല്‍കുന്നതിനും അടിയന്തിരം നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും പ്രവാസികാര്യ മന്ത്രി എം. എം. ഹസന്‍ വിദേശകാര്യമന്ത്രിക്കും ഫാക്സ് സന്ദേശം അയച്ചിട്ടുണ്ട്.












Click it and Unblock the Notifications