നിരക്ക് വര്‍ധന പിന്‍വലിക്കണം: എല്‍ഡിഎഫ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി.
സ്വകാര്യബസ് മുതലാളിമാരെ സഹായിക്കാനാണ് ജനദ്രോഹപരമായ ഈ തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് സപ്തംബര്‍ 12 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പാലൊളി ആരോപിച്ചു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നിരക്ക് വര്‍ധനയല്ല മറിച്ച് കോര്‍പ്പറേഷന്റെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്ന് പാലൊളി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജനവിരുദ്ധമായ നടപടികള്‍ ഓരോന്നോരോന്നായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി കുറ്റപ്പെടുത്തി. വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് തൊട്ടുപിന്നാലെ വന്ന ബസ് യാത്രാനിരക്ക് വര്‍ധന ഇതിനുദാഹരണമാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ബസ് യാത്രാനിരക്ക് വര്‍ധനവിന് പുറമേ സ്വകാര്യ ബസുകളുടെ നികുതി 50 ശതമാനമാക്കി വര്‍ധിപ്പിച്ചത് സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് സ്വകാര്യ ബസുടമകളുടെ വിവിധ സംഘടനകള്‍ വ്യക്തമാക്കി.












Click it and Unblock the Notifications