അമേരിക്കന്‍ മലയാളികളെക്കുറിച്ച് അന്വേഷിക്കുന്നു
തിരുവനന്തപുരം: അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാളികളെക്കുറിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രവാസി കാര്യമന്ത്രി എം.എം. ഹസ്സന്‍ അറിയിച്ചു.
അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ദില്ലിയിലെ കേരളാ ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ അമേരിക്കയിലുള്ള മലയാളി സുഹൃത്തുക്കളെയും ബന്ധപ്പെടുന്നുണ്ട്.
എന്നാല്‍ അമേരിക്കയിലെ വാര്‍ത്താവിനിമയസംവിധാനം തകര്‍ന്നത് അന്വേഷണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ദില്ലിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചിട്ടത് പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.
തീവ്രവാദികള്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററിന്‍ മലയാളികള്‍ രണ്ടു കടകള്‍ നടത്തിയിരുന്നതായി എന്നറിവായിട്ടുണ്ട്. മറ്റുള്ള ഓഫീസുകളിലും ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. സെന്ററിലെ ജോലിക്കാരില്‍ 15 ശതമാനത്തോളം ഇന്ത്യക്കാരാണെന്നാണ് കണക്ക്. രാവിലെ ഒമ്പതുമണിക്ക് മുമ്പാണ് അപകടം നടന്നതെന്നതിനാല്‍ ആളപായത്തില്‍ ചിലപ്പോള്‍ കുറവുണ്ടായെന്നും വരാം.












Click it and Unblock the Notifications