കേരളത്തില്‍ നെറ്റ് കഫേകളില്‍ തിരക്ക്
തിരുവനന്തപുരം: യുഎസ്സില്‍ കഴിയുന്ന തങ്ങളുടെ ഉറ്റവരെ കുറിച്ച് വിവരങ്ങള്‍ അറിയുന്നതിനായി ഇന്റര്‍നെറ്റിന്റെ മാര്‍ഗം ഉപയോഗിക്കുകയാണ് കേരളത്തിലുള്ളവര്‍. പ്രധാനപട്ടണങ്ങളിലെ മിക്കവാറും ഇന്റര്‍നെറ്റ് കഫെകളും സപ്തംബര്‍ 12 ബുധനാഴ്ച നിറഞ്ഞുകവിഞ്ഞു.
ഇ-മെയിലിലൂടെയുെം ചാറ്റിലൂടെയും ബന്ധുക്കളുടെ വിവരം അറിയുന്നതിനായി അനേകം പേരാണ് ഇന്റര്‍നെറ്റ് കഫെകളിലെത്തിയത്.
ടെലഫോണിലൂടെ അമേരിക്കയില്‍ കഴിയുന്ന രണ്ട് സഹോദന്മാരെ കുറിച്ചുള്ള വിവരം ലഭിച്ചതായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഡാനിയല്‍ പറഞ്ഞു. അവര്‍ സുരക്ഷിതരാണ്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആക്രമണം അവര്‍ തങ്ങളുടെ വീട്ടിലിരുന്ന് നേരില്‍ കാണുകയായിരുന്നു.












Click it and Unblock the Notifications