കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ഡിഒ സന്തോഷിന്റെ മരണം അന്വേഷിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ആര്‍ഡിഒ സന്തോഷിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സന്തോഷിന്റെ അമ്മ കെ. ലീല മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

1995ല്‍ മൂവാറ്റുപുഴ ആര്‍ഡിഒ ആയിരിക്കുമ്പോഴാണ് പി. എസ്. സന്തോഷ് മരണമടയുന്നത്. പ്രാഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യയെന്നായിരുന്നു കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് ലീലയുടെ പരാതി പ്രകാരം സിബിഐ അന്വേഷണത്തിന് ഉത്തരവായി.

സിബിഐ ഉദ്യോഗസ്ഥനായ ജഗന്നാഥനാണ് കേസ് അന്വേഷിച്ചത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞുവന്നപ്പോള്‍ ഒരു കാരണവുമില്ലാതെ ജഗന്നാഥനില്‍ നിന്നും അന്വേഷണച്ചുമതല എടുത്തുകളഞ്ഞുവെന്ന് ലീല പരാതിയില്‍ പറയുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ മരണം ആത്മഹത്യയെന്ന് തന്നെ പറയുന്നു. ഇതിനെതിരെ ലീല കോടതിയില്‍ പരാതി നല്‍കുകയും ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് ശരിവയ്ക്കുകയും ചെയ്തു.

എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സപ്തംബര്‍ 12 ബുധനാഴ്ച ലീല അറിയിച്ചു. ഇനിയും അന്വേഷണത്തിന് ആവശ്യപ്പെട്ടാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് തനിക്ക് ഫോണില്‍ നിരന്തരം ഭീഷണിയുണ്ടെന്ന് ലീല പറയുന്നു. സന്തോഷിന്റെ മരണം ആത്മഹത്യയെങ്കില്‍ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്തെന്നാണ് ലീല ചോദിക്കുന്നത്.പുനരന്വേഷണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ലീല മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X