Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിടത്തിന്റെ പ്രത്യേകത ആളുകളെ രക്ഷിച്ചു

വാഷിംഗ്ടണ്‍: വിമാനം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ പണിയിലുള്ള പ്രത്യേകത മൂലം ഒട്ടേറെ പേര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ട്. വിമാനം ഇടിച്ചുകയറിയിട്ടും ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കെട്ടിടം തകര്‍ന്നുവീണത്. ഈ ഇടവേളയില്‍ നൂറുകണക്കിനാളുകള്‍ക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞു.

നാലുസ്റീല്‍ ബീമുകളും ഒരു കോണ്‍ക്രീറ്റ് ബീമുമാണ് 1368 ഉം 1362ഉം അടികള്‍ വീതം ഉയരമുള്ള അമേരിക്കന്‍ട്രേഡ് സെന്ററിന്റെ രണ്ടു ടവറുകളെയും താങ്ങിനിര്‍ത്തിയിരുന്നത്. ഇതിന്റെ സ്റീല്‍ബീമുകള്‍ ഉരുകിപ്പോയതാണ് കെട്ടിടം നിലംപൊത്താന്‍ പ്രധാനകാരണമായത്. കെട്ടിടത്തില്‍ വന്നിടിച്ച വിമാനത്തിലെ എവിയേഷന്‍ ഓയില്‍ ഉയര്‍ന്ന താപനിലയിലാണ് കത്തിയത്.

വിമാനത്തിലെ 91,000 ലിറ്റര്‍ വരുന്ന എവിയേഷന്‍ ഓയില്‍ കത്തിയതിനെ തുടര്‍ന്ന് ഏകദേശം 800ഡിഗ്രി ചൂടുണ്ടായതായി പറയപ്പെടുന്നു. സ്റീല്‍ ബീമുകള്‍ ഉരുകാന്‍ 800ഡിഗ്രിചൂട് മതിയെന്നും വിദഗ്ധര്‍ പറയുന്നു. സ്റീല്‍ ബീമുകളോടൊപ്പം തറയെ താങ്ങിനിര്‍ത്തുന്ന സ്റീല്‍ ഫ്രെയിമുകളും ഉരുകിയിരിക്കണം. മുകളിലെ നിലകളില്‍ നിന്നും സ്റീലും മറ്റും ഉരുകി വീണതോടെ താഴത്തെ നിലകള്‍ക്ക് ഭാരം താങ്ങാനാവാതെ വന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം നിലംപൊത്തിയത്.

സ്റീല്‍ ബീമുകള്‍ ഉരുകി കെട്ടിടം ഏതു നിമിഷവും നിലംപൊത്തുമെന്ന കാര്യം മുന്‍കൂട്ടി അറിയാന്‍ അഗ്നിശമനസേനാവിഭാഗത്തിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവര്‍ 400 ഓളം അഗ്നിശമനസേനക്കാരെ രക്ഷാപ്രവര്‍ത്തനത്തിന് കെട്ടിടത്തിനുള്ളിലേക്കയച്ചത്. കെട്ടിടം നിലംപൊത്തിയതിനെ തുടര്‍ന്ന് ഇവരില്‍ അധികം പേരും മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+