പതിനായിരങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍
ന്യൂയോര്‍ക്ക്: അമേരിക്ക കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജീവനോടെയുള്ളവര്‍ക്കു വേണ്ടി ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും മറ്റും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആക്രമണത്തില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രസിഡണ്ട് ജോര്‍ജ് ബുഷ് പറയുന്നത്. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമല്ല.
50,000ത്തിലധികം പേര്‍ ജോലി ചെയ്തിരുന്ന കെട്ടിടമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍. 90,000ത്തോളം പേര്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു റെയില്‍വെ സ്റേഷനും ഇതിനകത്തുണ്ട്. പെന്റഗണില്‍ ആക്രമണസമയത്ത് നൂറിലധികം പേര്‍ ഉണ്ടായിരുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത നാലു വിമാനങ്ങളിലായി 266 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് രക്തമില്ലാത്തതിനാല്‍ രക്തം ദാനം ചെയ്യാന്‍ ലോകമെമ്പാടുമുള്ളവരോട് ആശുപത്രി അധികൃതര്‍ അപേക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications