Get Updates
Get notified of breaking news, exclusive insights, and must-see stories!

300 അഗ്നിശമനസേനക്കാരെ കാണാതായി

ന്യൂയോര്‍ക്ക്: രക്ഷാപ്രവര്‍ത്തിന് പോയ 300 അഗ്നിശമനസേനക്കാരെ കാണാതായതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ടുചെയ്തു. 85 പൊലീസുകാരെയും കാണാതായിട്ടുണ്ട്. ഇവരെല്ലാം തകര്‍ന്ന കെട്ടിടത്തില്‍ നിന്നുയര്‍ന്ന കട്ടിയുള്ള പുക ശ്വസിച്ച് കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

നേരത്തെ ന്യൂയോര്‍ക്ക് നഗരത്തിലെ അഗ്നിശമനസേനാ യൂണിയന്‍ 200 അഗ്നിശമനസേനക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് 400 അഗ്നിശമനസേനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിരുന്നു.

പുക ശ്വസിച്ചതിനെ തുടര്‍ന്ന് അപകടത്തിലായ ഏകദേശം 60 അഗ്നിശമനസേനക്കാരെങ്കിലും ആശുപത്രിയില്‍ ഇന്നലെ ചികിത്സയ്ക്കെത്തിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ വക്താവ് കാതി സിച്ചി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+