Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബുളില്‍ സ്ഫോടനം; തങ്ങളല്ലെന്ന് അമേരിക്ക

കാബുള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം നടന്നു. സപ്തംബര്‍ 12 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. താലിബാന്‍ ഭരണകൂടത്തിനെതിരായ വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

അമേരിക്കയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നടന്ന വിമാനാക്രമണത്തിനു ശേഷമാണ് കാബൂളില്‍ ആക്രമണം നടന്നത്. യുഎസ് മിസൈലുകള്‍ പോലുള്ള റോക്കറ്റുകള്‍ വീണതിനെത്തുടര്‍ന്ന് ഇത് അമേരിക്ക തിരിച്ചടിക്കുകയാണോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കാബുളില്‍ സ്ഫോടനം നടന്ന ഉടന്‍ തന്നെ തങ്ങള്‍ക്ക് ആക്രമണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായത്. ഹെലികോപ്റ്ററുകളില്‍ വന്നാണ് പ്രതിപക്ഷവിഭാഗം ആക്രമണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+