കാബൂള്‍: പിന്നില്‍ അഫ്ഗാന്‍ പ്രതിപക്ഷം
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ വിരുദ്ധരായ അഫ്ഗാന്‍ പ്രതിപക്ഷം ഏറ്റെടുത്തു.
താലിബാന്‍ അമേരിക്കയുടെ ആക്രമണത്തെ ഭയന്നിരിക്കുന്ന വേളയില്‍ തങ്ങള്‍ ആ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഒരു പ്രതിപക്ഷ കമാന്റര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സൈനികമേധാവിയായ അഹമ്മദ് ഷാ മസൂദിനെതിരെ നടന്ന വധശ്രമത്തിന് പ്രതികാരമെന്ന നിലയിലാണ് വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടത്തിയതെന്ന് കമാന്റര്‍ പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ ആക്രമണം നടന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടന്നത്.












Click it and Unblock the Notifications