കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കില്ലെന്ന് ലഷ്കര്‍ എ തോയിബ

  • By Staff
Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ലഷ്കര്‍ എ തോയിബ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഈ സംഘടനയുടെ മേധാവി ഹഫീസ് മൊഹദ് സയിദ് ആണ് പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തേ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.ഞങ്ങളുടെ പ്രധാന ലക്ഷ്യം കശ്മീര്‍ മാത്രമാണ്. ഹഫീസ് മൊഹ്ദ് വ്യക്തമാക്കി. ലഷ്കര്‍ എ തോയിബ ചെയ്യുന്നതെന്തും വെളിപ്പെടുത്തും. കശ്മീരില്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.

കശ്മീര്‍, അമേരിക്ക പ്രശ്നങ്ങള്‍ കൂട്ടി കുഴക്കേണ്ട ആവശ്യമില്ല. അമേരിക്കയിലെ ആക്രമണങ്ങളുടെ ചുമതല ലഷ്കര്‍ എ തോയിബയുടെ പുറത്ത് കെട്ടിവയ്ക്കുന്നത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനായാണ്.- ഹഫീസ് മൊഹദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X