എണ്ണ വില കുതിച്ചുയരുന്നു
ലണ്ടന്‍: എണ്ണവില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെതുടര്‍ന്ന് സപ്തംബര്‍ ബുധനാഴ്ച വിപണിയില്‍ എണ്ണവില ബാരലിന് ആറ് ഡോളര്‍ വില കൂടി.
ഏഷ്യന്‍ വിപണിയില്‍ ബുധനാഴ്ച നടന്ന എണ്ണക്കച്ചവടത്തിലാണ് ഈ തൊട്ടാല്‍ പൊള്ളുന്ന വില രേഖപ്പെടുത്തിയത്. ലണ്ടനിലെ അന്താരാഷ്ട്ര പെട്രോളിയം എക്സ്ചേഞ്ചില്‍ അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 31.5 ഡോളറായിരുന്നു ബുധനാഴ്ച രേഖപ്പെടുത്തിയ വില.
ആഗോള വിപണിയില്‍ തന്നെ അസംസ്കൃതഎണ്ണയുടെ വില കുതിച്ചുയരുന്നത് ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ വന്‍ പതിസന്ധിയ്ക്ക് വഴിവയ്ക്കുമെന്ന് കരുതുന്നു. കാരണം എണ്ണവില ഒരു ഡോളര്‍ ഉയര്‍ന്നാല്‍ തന്നെ ഇന്ത്യയുടെ ഓയില്‍ പൂള്‍ കമ്മി 200 കോടി രൂപയിലധികമാകും.


Click it and Unblock the Notifications