കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് പങ്കില്ലെന്ന് ലാദന്‍

  • By Staff
Google Oneindia Malayalam News

osama_bin_ladenഇസ്ലാമാബാദ്: അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍. എന്നാല്‍ ആക്രമണത്തെ അദ്ദേഹം ന്യായീകരിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ വികാരമാണ് ആക്രമണത്തില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ഒരു ഉറുദു പത്രമാണ് ലാദന്റെ നിഷേധപ്രസ്താവന പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ആക്രമണത്തില്‍ എനിക്ക് പങ്കില്ല. എന്നാല്‍ ഇതിനെ ഞാന്‍ ന്യായീകരിക്കുന്നു, ലാദന്‍ പറഞ്ഞു.

ഉറുദു പത്രം ഒസാഫിന്റെ പത്രാധിപരോട് ബിന്‍ലാദന്റെ ഒരു ദൂതന്‍ പറഞ്ഞു കൊടുത്ത രീതിയിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. അറബിയിലുള്ള പ്രസ്താവന ഉറുദുവിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു.

ആക്രമണത്തില്‍ ഒട്ടേറെ നിരപരാധികള്‍ മരിച്ചതില്‍ ലാദന്‍ ദുഃഖം രേഖപ്പെടുത്തി. പക്ഷെ പാലസ്തീനില്‍ കൊല്ലപ്പെട്ടവരും നിരപരാധികളാണ്. അവരെക്കുറിച്ച് ആര് ചിന്തിക്കുന്നു? ആ കൊലപാതകങ്ങള്‍ക്കു പിന്നില്‍ അമേരിക്കന്‍ ഭീകരരാണ്, യുഎസിലെ വന്‍ കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചുകയറ്റിയ ആത്മഹത്യാ സ്ക്വാഡിനെ അഭിനന്ദിച്ചുകൊണ്ട് ലാദന്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ അഫ്ഘാനിസ്ഥാനെ ആക്രമിക്കരുതെന്ന് ലാദന്‍ അമേരിക്കക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നെ കൊല്ലാന്‍ ശ്രമിച്ചാല്‍ അമേരിക്ക കൂടുതല്‍ അപകടത്തിലാകും. ഒരു ഒസാമയെ കൊന്നാല്‍ നൂറുകണക്കിന് ഒസാമമാര്‍ അവര്‍ക്കെതിരെ ഉയര്‍ന്നുവരും.

അനിസ്ലാമിക ശക്തികള്‍ക്കെതിരെയുള്ള തന്റെ വിശുദ്ധ യുദ്ധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിന്നില്‍ ആത്മഹത്യയ്ക്ക് വരെ തയ്യാറായ മുസ്ലിം യുവാക്കളുണ്ടെന്നും ചില മുസ്ലിം ശാസ്ത്രജ്ഞര്‍ തനിക്ക് മതപരമായ പിന്തുണ നല്‍കുന്നുണ്ടെന്നും ലാദന്‍ അവകാശപ്പെട്ടു.

ഞങ്ങളുടെ പക്കല്‍ രാസായുധമൊന്നുമില്ല. പക്ഷെ ഞങ്ങളുടെ വികാരം അണുബോംബിനേക്കാള്‍ ശക്തമാണ്. അനിസ്ലാമിക പദ്ധതികളില്‍ നിന്നും നയങ്ങളില്‍ നിന്നും അമേരിക്കയെ ഞങ്ങള്‍ പിന്തിരിപ്പിക്കും, ലാദന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X