താലിബാന്‍ ലാദനെ കയ്യൊഴിയുന്നു?
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാന്‍ സേന ഒസാമ ബിന്‍ ലാദനെ കയ്യൊഴിയുന്നതായി സംശയം. യുഎസില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ ലാദനാണെന്ന് അമേരിക്കന്‍ പ്രതിരോധവൃത്തങ്ങള്‍ അടിവരയിട്ട് പറയുന്നു. അതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ തുറന്നുപറഞ്ഞു കഴിഞ്ഞു.
ലാദന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ താലിബാന്‍ ഭരണകൂടത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഒസാമബിന്‍ ലാദനെ വിട്ടുകൊടുക്കാനുള്ള അമേരിക്കയുടെ അപേക്ഷ പരിഗണിക്കുമെന്ന് സപ്തംബര്‍ 12 ബുധനാഴ്ച താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. യുഎസ് അന്വേഷകര്‍ മുന്നോട്ട് വയ്ക്കുന്ന തെളിവുകള്‍ കൂടി പരിശോധിച്ചായിരിക്കും ഈ നടപടിയെന്നും താലിബാന്‍ സേന പറയുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേന തന്നെയാണ് ലാദന് നേരത്തെ അഭയം നല്കിയത്. അമേരിക്കന്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാനും താലിബാന്‍ സേനയെ തള്ളിപ്പറയണമെന്ന് പാകിസ്ഥാനിലെ ന്യൂസ് എന്ന പത്രം അഭിപ്രായപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications