കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്റഗണ്‍ കെട്ടിടത്തിലെ തീയണച്ചു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മണിക്കൂറുകള്‍ നീണ്ട, യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിശ്രമത്തിന് ശേഷം പെന്റഗണ്‍ കെട്ടിടത്തിലെ തീയണച്ചു. വിമാനം പെന്റഗണ്‍ കെട്ടിടത്തില്‍ നേരിട്ടിടിച്ചില്ലെങ്കിലും കെട്ടിടത്തിന്റെ അഞ്ച് നിലകള്‍ തകര്‍ന്നു വീണിരുന്നു. തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി.

ഒട്ടേറെ അഗ്നിശമനസേനക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടു. എങ്കിലും വിചാരിച്ചതിനേക്കാള്‍ നേരത്തെ പെന്റഗണ്‍ കെട്ടിടത്തിലെ തീയണക്കാന്‍ സാധിച്ചു.

പ്രധാനമായും രണ്ട് അജണ്ടകളിലാണ് അമേരിക്ക ഊന്നല്‍ നല്കുന്നത്. അപകടത്തില്‍പെട്ടവരെ സഹായിക്കുക അതോടൊപ്പം അക്രമികളെ വേട്ടയാടുക. അക്രമികള്‍ക്കു വേണ്ടി സിഐഎ ലോകമെങ്ങും വലവിരിച്ചു കഴിഞ്ഞു.

അമേരിക്കയിലെങ്ങും സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ബുഷ് തന്നെ യുഎസ് സൈനികസംവിധാനം ഏറ്റവും കനത്ത ജാഗ്രതാനിലവാരത്തില്‍ പെടുത്തിയിരിക്കുകയാണ്.

മിസൈലുകള്‍ തകര്‍ക്കാനുള്ള സംവിധാനവും വിമാനവാഹിനികളും കാര്യക്ഷമമാക്കി. രണ്ടു യുദ്ധക്കപ്പലുകള്‍ ന്യൂയോര്‍ക്കിലെത്തി നിലയുറപ്പിച്ചിരിക്കുകയാണ്. കടല്‍ വഴിയുള്ള മിസൈല്‍ ആക്രമണം തടയാന്‍ മിസൈല്‍ ക്രൂയിസറുകളും വ്യോമമാര്‍ഗത്തിലുള്ള ആക്രമണം തടയാന്‍ മിസൈല്‍ നാശിനികളും തയ്യാറാക്കിയിട്ടുണ്ട്.

പസഫിക് സമുദ്രത്തിലും നിരവധി യുദ്ധക്കപ്പലുകളെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. അടിയന്തരഘട്ടത്തെ നേരിടാന്‍ ശസ്ത്രക്രിയവരെ നടത്താവുന്ന ആശുപത്രിസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്ന പ്രത്യേകയുദ്ധക്കപ്പലുകളും രംഗത്തുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X