ശൂന്യാകാശത്തു നിന്നും പുകപടലം കണ്ടു
വാഷിംഗ്ടണ്‍: ആക്രമണത്തെതുടര്‍ന്ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ പുകപടലങ്ങളുയരുന്ന ഭയാനക ദൃശ്യം ശൂന്യാകാശത്തു നിന്ന് ബഹിരാകാശയാത്രികര്‍ കണ്ടതായി റിപ്പോര്‍ട്ട്.
ബഹിരാകാശവാഹനമായ ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷനിലെ യാത്രികര്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ആകാശത്തിലേക്കുയരുന്ന പുകയുടെ ദൃശ്യം കണ്ടതായി വെബ്സൈറ്റ് സ്പേസ്. കോം അറിയിച്ചു.
യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് കള്‍ബര്‍ട്സണും റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വ്ലാദിമിര്‍ ദെഴുറോവ് മിഖായേല്‍ ടുരിനുമാണ് വേള്‍ഡ് ട്രേഡ് സെന്ററുകളിലെ രണ്ട് ഗോപുരങ്ങളില്‍ നിന്ന് പുക ഉയരുന്ന ദൃശ്യം കണ്ടത്.












Click it and Unblock the Notifications