ഏഴുപേരെ ജിവനോടെ പുറത്തെടുത്തു
ന്യൂയോര്‍ക്ക്: തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴുപേരെ സുരക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. ജീവനുള്ളവരാരും ഇനി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അവശേഷിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താഏജന്‍സി സിഎന്‍എന്‍ പറഞ്ഞു.
പ്രത്യേക പരിശീലനമാര്‍ജിച്ച സുരക്ഷാ പ്രവര്‍ത്തകരുടെ എട്ട് സംഘങ്ങളാണ് ന്യൂയോര്‍ക്കില്‍ സുരക്ഷാ പ്രവര്‍ത്തനം നടത്തിയത്. വാഷിംഗ്ടണില്‍ നാല് സംഘങ്ങളും സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്നും ഇതുവരെയായി 80 ശരീരങ്ങളാണ് പുറത്തെടുത്തത്. ഭൂകമ്പപ്രദേശങ്ങളില്‍ ദുരിതാശ്വാസം നടത്താന്‍ കഴിയുന്ന വിദഗ്ദ്ധസംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications