പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ വെടിവെയ്ക്കും
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പര്‍ദ്ദ ധരിക്കാത്ത മുസ്ലിം സ്ത്രീകളെ വെടിവെച്ചുകൊല്ലുമെന്ന് തീവ്രവാദി സംഘടനയായ ലഷ്കാര്‍-എ-ജബാര്‍ മുന്നറിയിപ്പ് നല്‍കി.
സപ്തംബര്‍ 14 വെള്ളിയാഴ്ച തൊട്ട് പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ക്കു നേരെ വെടിവെപ്പുണ്ടാകുമെന്നാണ് ശാസനം. കശ്മീരിലെ ഒരു പ്രാദേശിക ദിനപത്രമാണ് പര്‍ദ്ദ ധരിക്കുക, അല്ലെങ്കില്‍ വെടിയുണ്ട ഏറ്റുവാങ്ങുക എന്ന അടിക്കുറിപ്പോടെ ലഷ്കാര്‍-ഇ-ജബാറിന്റെ അന്ത്യശാസന അറിയിപ്പ് റിപ്പോര്‍ട്ട് ചെയ്തത്.
വനിതാ കോളജുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാര്‍ഥിനികളോട് പര്‍ദ്ദ ധരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
പര്‍ദ്ദ ധരിക്കാത്തവരെ ആക്രമിക്കുമെന്ന ് ലഷ്കാര്‍-എ-തോയിബയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയിടെ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി.












Click it and Unblock the Notifications