വാജ്പേയി വെള്ളിയാഴ്ച രാജ്യത്തോട് സംസാരിക്കും
ദില്ലി: അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വാജ്പേയി സപ്തംബര്‍ 14 വെള്ളിയാഴ്ച വൈകുന്നേരം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗാണ് ഇക്കാര്യം അറിയിച്ചത്.
അന്തര്‍ദേശീയ നിലയെ കുറിച്ചും അമേരിക്കയിലുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. അമേരിക്കയിലെ ആക്രമണം സാമ്പത്തികരംഗത്ത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ചര്‍ച്ചയില്‍ വന്നു.
ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി, വിദേശകാര്യ സെക്രട്ടറി ചൊക്കില അയ്യര്‍, വ്യോമ മേധാവി എ.വൈ.ടിപ്നിസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications