കരാറുകാര്‍ക്കുള്ള കുടിശിക നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: പൊതുമരാമത്ത്, ജലസേചന രംഗത്തെ പണികള്‍ തീര്‍ത്ത കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികയില്‍ ഒരു ഭാഗം നല്‍കാന്‍ തീരുമാനമായി.
2001 മാര്‍ച്ച് മുതല്‍ 400 കോടി രൂപ ഘട്ടംഘട്ടമായി കൊടുത്തുതീര്‍ക്കാനാണ് തീരുമാനം. സപ്തംബര്‍ 13 വ്യാഴാഴ്ച ധനമന്ത്രി ശങ്കരനാരായണനും പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീറും കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
1300 കോടി രൂപയാണ് വിവിധ ഇനങ്ങളിലായി സര്‍ക്കാര്‍ കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. മുന്‍ഗണനാക്രമത്തില്‍ ഇത് നല്‍കുന്നതിന് വേണ്ടി ബില്ലുകള്‍ തയാറാക്കുന്നതിന് ധനകാര്യവകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിവരികയായിരുന്നു. കെല്‍ട്രോണിനെയാണ് ഈ ജോലി ഏല്‍പ്പിച്ചിരുന്നത്. രണ്ട് മാസത്തിനുള്ളില്‍ ബില്ലുകള്‍ തയാറാക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications