കോളജ് തിരഞ്ഞെടുപ്പ്:സുരക്ഷ ഏര്‍പ്പെടുത്തും
കൊച്ചി: സപ്തംബര്‍ 20ന് നടക്കുന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അക്രമമുണ്ടാവാതിരിക്കാന്‍ മതിയായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
പഠനത്തെ ബാധിക്കാത്ത തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ കുറിച്ച് മാര്‍ഗരേഖ രൂപീകരിക്കുന്നത് കുറഞ്ഞ സമയം കൊണ്ട് സാധ്യമല്ലെന്നും പ്ലീഡര്‍ കോടതിയെ ധരിപ്പിച്ചു.
ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ പ്ലീഡര്‍ ഇക്കാര്യം ബോധിപ്പിച്ചത്. വിദ്യാഭ്യാസ സുരക്ഷാ സമിതി കണ്‍വീനര്‍ സത്യവാന്‍ കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇതുസംബന്ധിച്ച വാദം കേള്‍ക്കുന്നത്. തുടര്‍ന്നുള്ള വാദം സപ്തംബര്‍ എട്ടിലേക്ക് മാറ്റി.
സ്കൂളുകളിലും കോളജുകളിലും സമരങ്ങളും ധര്‍ണയും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മറ്റ് വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications