ജനകീയാസൂത്രണം: ആദ്യഗഡു വിതരണം ചെയ്തു
തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തേക്കുള്ള ആദ്യഗഡു തുക വിതരണം ചെയ്തു.
18 മുനിസിപ്പാലിറ്റികള്‍ക്കുള്ള തുകയാണ് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള സപ്തംബര്‍ 13 വ്യാഴാഴ്ച വിതരണം ചെയ്തത്. ആദ്യഗഡുവായി ലഭിച്ച 223 കോടി രൂപയില്‍ 10 കോടി രൂപ പട്ടികവര്‍ഗവകുപ്പിനായി മാറ്റിയ ശേഷം 213 കോടി രൂപയാണ് വിതരണം ചെയ്യുകയെന്ന് ചെര്‍ക്കളം അറിയിച്ചു.
നഗരങ്ങളിലെ ദാരിദ്യ്രം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും നഗരസഭകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക ദുരുപയോഗം ചെയ്യരുതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications