Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രമോഹനെതിരെ കേസ് കൊടുക്കും: ജോമോന്‍

തിരുവനന്തപുരം: തന്നെ അപകീര്‍ത്തിപ്പെടുത്താനായി താന്‍ പണം ചോദിക്കുന്നതായി കള്ളക്കാസറ്റ് ചമച്ച ചന്ദ്രമോഹനെതിരെ കേസ് നല്‍കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

സപ്തംബര്‍ മൂന്നാം തീയതി രാത്രി 9.30നും 10. 30നും ഇടയ്ക്ക് ആലുവ പാലസില്‍ തന്നെ വന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി കണ്ടുവെന്നും ജോമോന്‍ പറഞ്ഞു. ചന്ദ്രമോഹന്‍ ഹാജരാക്കിയ കാസറ്റിലെ ഭൂരിഭാഗവും വ്യാജമാണെന്നും സപ്തംബര്‍ 13 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ വ്യക്തമാക്കി.

മന്ത്രി ആലുവ ഗസ്റ് ഹൗസില്‍ താമസിച്ചതിന്റെ രേഖകള്‍ എന്റെ കൈവശമുണ്ട്. അവിടെ വച്ച് മന്ത്രി ഞാന്‍ താമസിക്കുന്ന 108ാം നമ്പര്‍ മുറിയിലെത്തി എന്നെ സന്ദര്‍ശിച്ചത് കണ്ട ദൃക്സാക്ഷിയുമുണ്ട്. അയാള്‍ കോടതിയില്‍ ഹാജരാകും. രേഖകളും മറ്റും ഞാന്‍ കോടതിയില്‍ ഹാജരാക്കും- ജോമോന്‍ പറഞ്ഞു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ മാത്രമേ താന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കണ്ടിട്ടുള്ളു. അപ്പോള്‍ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. മന്ത്രി ചന്ദ്രമോഹന്റെ മൊബൈല്‍ ഫോണിലേക്ക് എന്തിന് വിളിച്ചുവെന്ന് വ്യക്തമാക്കണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു. മന്ത്രി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കാര്യം തന്റെ വക്കീലിനോട് പറഞ്ഞിട്ടുണ്ടെന്ന് ജോമോന്‍ വ്യക്തമാക്കി.

തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ബോംബ് ഹാജരാക്കാതിരുന്നാല്‍ ഉന്നതപദവി നല്‍കാമെന്ന് മന്ത്രി സൂപ്പി ഉറപ്പുനല്‍കിയതായി ചന്ദ്രമോഹന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് പറഞ്ഞതായും ജോമോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+