ആറ് മലയാളികളെ കാണാതായി
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്തിരുന്ന ആറ് മലയാളികളെ കാണാതായെന്ന് തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു.
വേള്‍ഡ് ട്രേഡ് സെന്ററിന്റെ 96-ാം നിലയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. നേരത്തെ കാണാതായെന്ന് കരുതിയിരുന്ന പാലക്കാട് സ്വദേശി വിനോദ്കുമാറിനെ കുറിച്ച് വിവരം ലഭിച്ചു. വിനോദ് പാലക്കാടെ വീട്ടില്‍ ടെലഫോണില്‍ ബന്ധപ്പെട്ടുവെന്ന് വിനോദിന്റെ ബന്ധുക്കള്‍ അറിയിച്ചു.
റാന്നി മന്ദമാരുതി പുളിയിലേടത്ത് വത്സമ്മരാജു, തിരുവനന്തപുരം സ്വദേശി ജോസഫ് മത്തായി എന്നിവര്‍ കാണാതായവരില്‍ ഉള്‍പ്പെടുന്നു. കാണാതായ മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications