കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യന്ത്രത്തിനും തെറ്റുപറ്റി; പാല്‍ക്കുളങ്ങര യുഡിഎഫിന്

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പറ്റിയ പിഴവ് തിരുത്തിയപ്പോള്‍ കൊല്ലം കോര്‍പ്പറേഷനിലെ പാല്‍ക്കുളങ്ങര ഡിവിഷന്‍ യുഡിഎഫിന്. ഇവിടെ നിന്ന് ആര്‍എസ്പി (ബി)യിലെ ബീനാ കൃഷ്ണന്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതായി സപ്തംബര്‍ 12 ബുധനാഴ്ച കൊല്ലം അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് വിധി പ്രസ്താവിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഡീകോഡിംഗ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗ് യന്ത്രം ഡീകോഡിംഗ് നടത്തുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരു വര്‍ഷം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ ജി. അനിതയെയാണ് ഇവിടെ വിജയിയായി പ്രഖ്യാപിച്ചിരുന്നത്. അനിതയ്ക്കും ബീനാകൃഷ്ണനും 1274 വോട്ട് വീതം ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. ഇതിനെതിരെ ബീനാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി.

ആകെ വോട്ടില്‍ ഒമ്പതെണ്ണം കള്ളവോട്ടുകളാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും ലഭിച്ച കള്ളവോട്ടുകള്‍ കുറച്ചപ്പോള്‍ ബീനയ്ക്ക് നാലും അനിതയ്ക്ക് അഞ്ചും വോട്ടുകള്‍ നഷ്ടമായി. തുടര്‍ന്നാണ് ബീനാ കൃഷ്ണനെ വിജയിയായി പ്രഖ്യാപിച്ചത്.

കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അനിതയുടെ അഭിഭാഷകന്‍ പാരിപ്പള്ളി രവീന്ദ്രന്‍ പറഞ്ഞു.

ബീനാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ കൊല്ലം കോര്‍പ്പറേഷനിലെ ഭരണത്തിലും അനിശ്ചിതത്വം വന്നേക്കും. 50 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് നേരത്തെ 26 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ബീനാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരുപക്ഷത്തും 25 അംഗങ്ങള്‍ വീതമായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X