കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗ് ലൈസന്‍സ്: നടപടികള്‍ കര്‍ശനമാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാര്‍.

ഇപ്പോള്‍ ലേണേഴ്സ് ലൈസന്‍സ് എടുക്കുന്നതിനായി ഏര്‍പ്പെടുത്തയിട്ടുള്ള എഴുത്തുപരീക്ഷ നിര്‍ത്തലാക്കുമെന്നും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള മൂല്യനിര്‍ണയത്തിന് ശേഷം ലേണേഴ്സ് ലൈസന്‍സ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും. നിലവിലുള്ള ലേണേഴ്സ് ലൈസന്‍സ് എടുക്കുന്ന സമ്പ്രദായത്തില്‍ പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നടപടിയെന്നോണമാണ് ലൈസന്‍സ് എടുക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന റോഡപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നപടികള്‍ കൈക്കൊള്ളും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒക്ടോബര്‍ മാസം ഗതാഗത സുരക്ഷാ മാസമായി ആചരിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ആലോചനയില്ലെന്നും ഗണേശ്കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ നിറം മാറ്റുന്നതിനായുള്ള ഉത്തരവ് രണ്ട് മാസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ കെ. പി. സോമരാജന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ എടുത്ത തീരുമാനമനുസരിച്ചാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X