സന്തോഷിന്റെ മരണം: പ്രത്യേക അന്വേഷണം നടത്തും
തിരുവനന്തപുരം: ആര്‍ഡിഒ സന്തോഷിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് സപ്തംബര്‍ 12 ബുധനാഴ്ച തനിക്ക് നിവേദനം നല്‍കാനെത്തിയ സന്തോഷിന്റെ അമ്മ കെ. ലീലയ്ക്ക് ഉറപ്പ് നല്‍കി. ക്രൈം വാരികയില്‍ സന്തോഷിന്റെ മരണത്തെ കുറിച്ച് റിപ്പോര്‍ട്ട് വന്നതിന് ശേഷം താനും കുടുംബവും നേരിടുന്ന ഭീഷണിയെ കുറിച്ചും ലീല മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ലീലയ്ക്ക് വധഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ ഡിജിപി പത്മനാഭന്‍ എറണാകുളം ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പുനരന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ് ചെയ്തില്ലെങ്കില്‍ മരണം വരെ നിമസഭാ മന്ദിരത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് ലീല മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications