Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി ഭൂമി നിര്‍ണയം ഒരു മാസത്തിനുള്ളില്‍

തിരുവനന്തപുരം: ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി ഒരു മാസത്തിനുള്ളില്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി നിര്‍ദേശം നല്‍കി.

ഭൂമി വിതരണത്തില്‍ സര്‍ക്കാര്‍ പ്രായോഗിക സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിന് ശേഷം വാര്‍ത്താലേഖകരെ മുഖ്യമന്ത്രി അറിയിച്ചു.

ഭൂമി വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഒരു ആദിവാസി കുടുംബത്തിന് ഏറ്റവും കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കാന്‍ തരത്തില്‍ 15, 000 ഏക്കര്‍ ഭൂമി കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടുതല്‍ ഭൂമി കണ്ടെത്തുന്ന ജില്ലകളില്‍ കൂടുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും ആന്റണി വ്യക്തമാക്കി.

കളക്ടര്‍മാര്‍ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറി സമിതിക്ക് നല്‍കും. പിന്നീട് അത് മന്ത്രിസഭ അംഗീകരിച്ച് ഭൂമിവിതരണത്തിന് ഉത്തരവിടുമെന്നും ആന്റണി അറിയിച്ചു. ആദിവാസികളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗങ്ങളടങ്ങിയ മാസ്റര്‍ പ്ലാന്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആസൂത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ത്തത്. ഭൂമിവിതരണത്തിലൂടെ ആദിവാസിമേഖലകളിലെ പട്ടിണിയും ദാരിദ്യ്രവും മാറ്റാമെന്ന ആദിവാസി നേതാക്കളുടെ നിര്‍ദേശമനുസരിച്ചാണ് അതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ കളക്ടര്‍മാരുടെ പ്രവര്‍ത്തനം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതിനിടെ ആദിവാസി-ദളിത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ആദിവാസി മഹാസഭ നേതാവ് കെ. കൃഷ്ണന്‍കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി. കെ. ജാനു, സദാശിവന്‍ കാണി തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+