കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബികളുടെ കൈയിലുണ്ടായിരുന്നത് സൗദി പാസ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

അബുദാബി: അമേരിക്കയില്‍ നടന്ന ആക്രമണപരമ്പരയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് അറബികളുടെ കൈയില്‍ സൗദി പാസ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നതെന്ന് അബുദാബി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

വായെല്‍ മുഹമ്മദ് അല്‍-ഷിഹ്റി, അഹമ്മദ് ഇബ്രാഹിം, അഹമ്മദ് ഇബ്രാഹും അലി അല്‍-ഹസൗനി എന്നിവരാണ് ഇവരെന്ന് ടെലിവിഷന്‍ പറയുന്നു. ഇവരുടെ കൈയില്‍ യുഎഇ പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നതെന്ന ബോസ്റണ്‍ ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ട് അബുദാബി ടിവി നിഷേധിച്ചു.

ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന അഞ്ച് അറബികളില്‍ രണ്ട് പേര്‍ സഹോദരന്മാരാണെന്നും ഇവരുടെ കൈയില്‍ യുഎഇ പാസ്പോര്‍ട്ടാണുണ്ടായിരുന്നതെന്നുമായിരുന്നു ബോസ്റണ്‍ ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ട്. അതേ സമയം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നവരുടെ കുടുംബ പേരുകള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇവരെ കുറിച്ചു തന്നെയാണോ ബോസ്റണ്‍ ഹെറാള്‍ഡിലെ റിപ്പോര്‍ട്ടിലും പറയുന്നതെന്ന് സംശയത്തിനിടയാക്കുന്നു.

ഇവരുടെ കൈയില്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സാണുള്ളതെന്ന് അബുദാബി ടിവി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X