അമേരിക്കക്കാര്‍ ജാഗ്രത പുലര്‍ത്തണം
വാഷിംഗ്ടണ്‍: ലോകത്തെങ്ങുമുള്ള അമേരിക്കക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു.
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികള്‍ ഇനിയും നടത്തിയേക്കാവുന്ന ആക്രമങ്ങളെ കുറിച്ച് അമേരിക്കന്‍ പൗരന്മാര്‍ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
യാത്രക്ക് ഒരുങ്ങുമ്പോള്‍ സുരക്ഷയെ കുറിച്ച് അമേരിക്കക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സുരക്ഷാപരമായ കാര്യത്തില്‍ അതീവ ജാഗ്രത കാണിക്കണം-സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications