എമ്പയര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു
ന്യൂയോര്‍ക്ക്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ അംബരചുംബിയായ എമ്പയര്‍ സ്റേറ്റ് ബില്‍ഡിംഗില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 102 നിലകളുള്ള ഈ കെട്ടിടത്തില്‍ നിന്ന് ആളുകളെ പുറത്തേക്ക് മാറ്റുന്നത് കണ്ടതായി ഒരു എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. എന്നാല്‍ 10 മിനിറ്റിനു ശേഷം ആളുകള്‍ വീണ്ടും കെട്ടിടത്തിലേക്ക് തിരിച്ചെത്തി.
കെട്ടിടത്തിന്റെ 44ാം നിലയില്‍ ഒരു പാക്കറ്റ് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് ആളുകളെ ഒഴിപ്പിച്ചത്. ബോംബ് സ്ക്വാഡുകളും പൊലീസ് നായകളും എത്തി പരിശോധന നടത്തി ബോംബില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ആളുകളെ വീണ്ടും കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചത്.
ചൊവാഴ്ച തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം തന്നെയാണ് എമ്പയര്‍ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. ചൊവാഴ്ചയിലെ തീവ്രവാദി ആക്രമണത്തിനു ശേഷം എമ്പയര്‍ കെട്ടിടത്തില്‍ കാര്യമായി ആരും ജോലിക്കെത്തിയിരുന്നില്ല. കെട്ടിടത്തില്‍ സുരക്ഷാ സംവിധനം ശക്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications