ഒട്ടേറെ റാഞ്ചികളെ തിരിച്ചറിഞ്ഞു: എഫ്ബിഐ
ന്യൂയോര്‍ക്ക്: വിമാനങ്ങള്‍ റാഞ്ചിയ ഒട്ടേറെ പേരെ ഇതിനകം തിരിച്ചറിഞ്ഞതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍(എഫ്ബിഐ) ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ പറഞ്ഞു. റാഞ്ചികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒട്ടേറെ പേരെയും തിരിച്ചറിഞ്ഞുകഴിഞ്ഞതായും അദ്ദേഹം സപ്തംബര്‍ 13 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേ സമയം ആരെയും അറസ്റു ചെയ്തിട്ടില്ല. സംഭവത്തിനുത്തരവാദികളായ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ബിഐയുടെ ചരിത്രത്തിലേറ്റവും വേഗതയാര്‍ന്ന, വിപുലവും ശക്തവുമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ആക്രമണത്തിനു പിന്നില്‍ 50-ാളം പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് എഫ് ബി ഐ യുടെ നിഗമനം.
ഒസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിനു പിന്നിലെന്നും തെളിഞ്ഞിട്ടുള്ളതായി എഫ്ബിഐ അറിയിച്ചു.












Click it and Unblock the Notifications