Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ക്കായി എങ്ങും തിരച്ചില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനാക്രമണത്തിലൂടെ നാശം വിതച്ച തീവ്രവാദികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. എഫ്ബിഐയുടെ 4,000ത്തിലധികം വരുന്ന പ്രത്യേക ഏജന്റുമാരും 3,000ത്തോളം വരുന്ന സേനയും എന്തിനും തയ്യാറായി നില്‍ക്കുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരായാലും കണ്ടുപിടിച്ച് ശിക്ഷിക്കുമെന്ന് പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികളെ സംരക്ഷിക്കുന്നവരെയും തീവ്രവാദികളെയും അമേരിക്ക ഒരേ പോലെയാണ് കാണുന്നതെന്നും ചൊവാഴ്ചയിലെ ദുരന്തത്തിന് ഇവരിരുവരും ഒരുപോലെ കാരണക്കാരാണ് എന്ന് പ്രസിഡണ്ടും സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലും ആണയിടുന്നു.

തീവ്രവാദ ആക്രമണം യുദ്ധത്തിന് സമാനമാണെന്നും ഇതിന്‍ നിന്ന് മുക്തമാകാന്‍ അമേരിക്ക അല്പം സമയമെടുക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. എന്നാല്‍ ആക്രമണകാരികളെ എക്കാലവും ഒളിച്ചു താമസിക്കാന്‍ അമേരിക്ക സമ്മതിക്കില്ല. ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്.

അതിനിടെ തീവ്രവാദത്തിനെതിരെ സംയോജിത പ്രതിരോധ പദ്ധതിക്ക് നാറ്റോ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി നാറ്റോ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതിനെ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. തീവ്രവാദികള്‍ക്കെതിരായി നാറ്റോ രാഷ്ട്രങ്ങള്‍ ചേര്‍ന്ന സംയുക്ത സേന രൂപീകരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് എഫ്ബിഐ ഇപ്പോഴും സംശയിക്കുന്നു. വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലുകളും ലഭിച്ച തെളിവുകളും ഒസാമയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ല.

തിരച്ചില്‍ തുടരുന്നു

ആക്രമണം നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.

വമ്പന്‍ എക്സ്കവേറ്ററുകളും ക്രെയിനുകളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. അടിയന്തര ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അധികം പേര്‍ ജീവനോടെയുണ്ടെന്ന് കരുതുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+