പരിക്കേറ്റവരില്‍ 9 ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് ഇന്ത്യക്കാരുടെ വിവരം ലഭിച്ചു.
വെങ്കിടേശ്വരന്‍, ക്രിസ്റീന്‍ അസിനപുര, രാജ്കുമാരി സിംഹ്, ജാസ്മാതിയ രുഫാരിയ, ബദിരിദ്ദീന്‍ ലഖാനി, നീരജ ദേശായി, മനു ധിന്‍ഗ്ര, സില്‍വിയ രാംസുന്ദര്‍, ദിപിന്‍ ചെല്ലാനി എന്നിവരാണവര്‍.
വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് പരിശോധിച്ചുവരുന്നു. വിവരം ലഭിച്ചാല്‍ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ അത് പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ടെലിഫോണ്‍ ചെയ്യുന്നതിനു മുമ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ച് പേരുവിവരം ഉറപ്പുവരുത്തണമെന്ന് കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ടെലിഫോണ്‍ നമ്പരുകള്‍ ഇവയാണ്: കോണ്‍സല്‍ ആര്‍.കെ. സിംഹ് - 212-774-0625. കോണ്‍സല്‍ എ.എസ്. ബാജ്പേയി - 212-774-0604.
അപകടം പിണഞ്ഞ ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കു വേണ്ടി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ശ്രമിച്ചുവരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് എന്ത് സഹായം നല്‍കാനും കോണ്‍സുലേറ്റ് സന്നദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്നതിനു ശേഷം കോണ്‍സുലേറ്റില്‍ ബന്ധുക്കളുടെ അന്വേഷണപ്രവാഹമാണ്.
വേള്‍ഡ് ട്രേഡ് സെന്ററിലെ 50,000ത്തോളം വരുന്ന ജീവനക്കാരില്‍ 20 ശതമാനത്തോളം ഇന്ത്യാക്കാരാണ് എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications