അക്രമം നടത്തിയത് ജമാഅത്തെ അല്‍ ഇസ്ലാമി
മോസ്കോ: അമേരിക്കയില്‍ നടന്ന ആക്രമണ പരമ്പരയ്ക്ക് പിന്നില്‍ താലിബാനുമായും ചെച്നിയന്‍ തീവ്രവാദികളുമായും ബന്ധമുള്ള ജമാഅത്ത് അല്‍ ഇസ്ലാമിയാണെന്ന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു.
എഫ്എസ്ബി (മുന്‍ കെജിബി) ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇതാര്‍-താസ് വാര്‍ത്താ ഏജന്‍സിയാണ് സപ്തംബര്‍ 13 വ്യാഴാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
1999ല്‍ മോസ്കോയിലും വോള്‍ഗോഡോണ്‍സ്കിലും നടന്ന ബോംബ് ആക്രമണത്തിന് പിന്നിലും ജമാഅത്ത് അല്‍ ഇസ്ലാമിയാണെന്ന് കെജിബി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
1999ല്‍ റഷ്യയില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ 230 പേരാണ് മരിച്ചത്.












Click it and Unblock the Notifications