അമേരിക്കയ്ക്ക് പിന്തുണ: പാകിസ്ഥാന്‍
ഇസ്ലാമബാദ്: തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ അമേരിക്കയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അറിയിച്ചു.
ലോക സമൂഹത്തിനാകെ വെല്ലുവിളിയുയര്‍ത്തുന്ന പൊതുവിപത്താണ് തീവ്രവാദമെന്ന് മുഷാറഫ് പറഞ്ഞു. പ്രധാന ഉപദേശകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സപ്തംബര്‍ 13 വ്യാഴാഴ്ച മുഷാറഫ് പ്രസ്താവന പുറപ്പെടുവിച്ചത്.
തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കേണ്ടതുണ്ട്. എല്ലാ വഴികളുമുപയോഗിച്ച് തീവ്രവാദത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറാവണം.
പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ വെന്‍ഡി ചാംബര്‍ലിനുമായി മുഷാറഫ് വ്യാഴാഴ്ച ചര്‍ച്ച നടത്തും. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനുള്ള പിന്തുണ പുന:പരിശോധിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications