ബിന്‍ ലാദന്‍ വീട്ടുതടങ്കലില്‍?
ദുബായ്: അമേരിക്കയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കി എന്നു കരുതപ്പെടുന്ന സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.
ലാദനോടൊപ്പം അഫ്ഗാന്‍കാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും താലിബാന്റെ പിടിയിലാണ്. അറസ്റിലായവരില്‍ അല്‍ ജിഹാദ് അയ്മാന്‍ അല്‍ സവാഹ്രിയുടെ ഈജിപ്തിലെ തലവനും ബിന്‍ലാദന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് അതെഫ് അല്‍മകാനിയും ഉള്‍പ്പെടുമെന്ന് ഇലാഫ് അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അബുദാബിയിലെ താലിബാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. ബിന്‍ലാദന്‍ അഫ്ഗാനിസ്ഥാനിലെവിടയോ ഉണ്ടെന്ന് മാത്രമാണ് ഞങ്ങള്‍ക്കറിയാവുന്നത്. എന്നാല്‍ അദ്ദേഹം വീട്ടുതടങ്കലിലാണോ എന്ന് വ്യക്തമല്ല.
1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ അമേരിക്ക ലാദനെ അപ്രഖ്യാപിത കുറ്റവാളിയായി പരിഗണിച്ചു വരികയാണ്. സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന വിമാനാക്രമണത്തിന് പിന്നിലും ലാദന്റെ കൈകളുണ്ടെന്ന് അമേരിക്ക സംശയിക്കുന്നു.












Click it and Unblock the Notifications