ലാദന്‍ തടങ്കലിലല്ലെന്ന് താലിബാന്‍
കാബുള്‍: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്തകള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം നിഷേധിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അഫ്ഗാന്‍ ഇസ്ലാമിക് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലാദനും കൂട്ടാളികളും തടങ്കലിലാണെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കാനാണെന്ന് താലിബാന്‍ വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ ലാദന് പങ്കില്ലെന്ന് തന്നെയാണ് താലിബാന്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ബിന്‍ ലാദന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ലെന്നും അദ്ദേഹം പക്ഷിയെപ്പോലെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഒസാമയെയും കൂട്ടാളികളെയും താലിബാന്‍ വീട്ടുതടങ്കലിലാക്കിയെന്ന് നേരത്തെ ഒരു അറബി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications