പ്രസിഡണ്ടിന്റെ വീടും വിമാനവും ലക്ഷ്യമായിരുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും വിമാനമായ എയര്‍ ഫോഴ്സ് വണ്ണും തകര്‍ക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ വന്നു പതിച്ച വിമാനം യഥാര്‍ത്ഥത്തില്‍ വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഇതു സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഒരു വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വീണ നാലാമത്തെ വിമാനവും വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചായിരുന്നു പറന്നിരുന്നതെന്നും അധികൃതര്‍ കരുതുന്നുണ്ട്.
മൂന്നു മുതല്‍ ആറ് പേര്‍ ചേര്‍ന്നാണ് ഓരോ വിമാനവും റാഞ്ചിയിട്ടുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഒസാമ ബിന്‍ ലാദനോ ലാദനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മറ്റേതെങ്കിലും തീവ്രവാദ സംഘടനയോ ആയിരിക്കാമെന്ന് സെനറ്റര്‍ റിച്ചാര്‍ഡ് ഷെല്‍ബി പറയുന്നു.












Click it and Unblock the Notifications