ശനിയാഴ്ച സര്‍വകക്ഷി യോഗം
ദില്ലി: അമേരിക്കക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിക്കുന്നു.
പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയുമായി വാജ് പേയി വ്യാഴാഴ്ച രാത്രി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് , ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്ര, രാജ്യ സഭാ പ്രതിപക്ഷനേതാവ് മന്‍മോഹന്‍ സിംഗ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭരണകക്ഷി പ്രതിപക്ഷത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഈ യോഗം വിളിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications