കാവേരിപ്രശ്നം : യോഗം വിളിക്കാന്‍ ജയ
ചെന്നൈ: കാവേരീനദീജല പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കാവേരി നദീജല അതോറിറ്റി യോഗം വിളിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ വരെ ദിനം പ്രതി ഒരു ടിഎംസി ജലമെങ്കിലും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നും ജയ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പ്രത്യേകം അയച്ചകത്തിലാണ് ജയ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
മേട്ടൂരിലെ സംഭരണികളിലെ ജലനിലപ്പ് ശോചനീയമാംവിധം താഴ്ന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നതാണ് ജയലളിതയുടെ ആവശ്യം. തമിഴ്നാട്ടില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്കിയിട്ട് എട്ടുദിവസം കഴിഞ്ഞു. തമിഴ്നാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ഇടപെടണമെന്നാണ് ജയലളിതയുടെ ആവശ്യം.
ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ലെന്നും ജയലളിത പറഞ്ഞു. തങ്ങളുടെ വിളകള്‍ നശിക്കുന്നത് നിസ്സഹായരായി നോക്കിനില്ക്കേണ്ടി വരുന്ന തമിഴ്നാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥ താങ്കള്‍ക്കറിവുന്നതാണ്. അവര്‍ കടുത്ത സാമ്പത്തികദുരന്തത്തെയും നേരിടുകയാണ്. തമിഴ്നാട്ടിലെ സാമ്പത്തികഘടനയിന്മേലുള്ള ഇതിന്റെ പ്രത്യാഘാതം കനത്തതാണ്. - കത്തില്‍ ജയലളിത പറയുന്നു. ഇടക്കാല വിളവിനു പുറമേ പ്രധാനവിളവും നാശത്തിന്റെ വക്കിലാണെന്നും ജയ വിശദീകരിക്കുന്നു.












Click it and Unblock the Notifications