തീവ്രവാദത്തിനെതിരെ കൈകോര്‍ക്കണം
വാജ്പേയി: തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ടു.തങ്ങളുടെ രാജ്യങ്ങളില്‍ തീവ്രവാദ ശക്തികളെ വളര്‍ത്തുന്ന രാജ്യങ്ങളെ ചെറുക്കേണ്ടതുണ്ട്. അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ 14 വെള്ളിയാഴ്ച ദൂരദര്‍ശനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അടുത്ത മാസങ്ങളില്‍ തീവ്രവാദികളെ ചെറുക്കാന്‍ എടുക്കേണ്ടിവരുന്ന കടുത്ത മാര്‍ഗങ്ങള്‍ക്ക് വന്‍ ചെലവുകളായിരിക്കും വേണ്ടിവരിക. ഇതിനായി ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് വാജ്പേയി പറഞ്ഞു.
ലോകത്ത് തീവ്രവാദം വളരുന്നത്തിന് കളമൊരുക്കുന്ന സംവിധാനത്തിന്റെ വേരുകള്‍ മുറിക്കേണ്ടതുണ്ട്. അമേരിക്കയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ നമ്മുടെ രാജ്യത്ത് തീവ്രവാദത്തോട് കൂടുതല്‍ ഫലപ്രദമായ പ്രതികരണമുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികളെ നേരിടാന്‍ ലോകസമൂഹം അവരുടെ രാജ്യത്തെ സംഘടനകളെ പിടികൂടണം. അതില്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന, അവര്‍ക്ക് പണം നല്കുന്ന, അവരെ ഒരുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടനകളെ കര്‍ശനമായി നേരിടാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications