ആക്രമണത്തിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ
ദില്ലി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അമേരിക്കയുടെ സൈനിക കേന്ദ്രമായി ഉപയോഗിക്കാന്‍ പോലും ഇന്ത്യ തയ്യാറാവും എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷക്കായുള്ള മന്ത്രിസഭാ കമ്മറ്റിയാണ് ഈ തീരുമാനം എടുത്തത്. അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക ആക്രമണം നടത്തിയാല്‍ പിന്‍തുണനല്‍കാനാണ് തീരുമാനം. ആക്രമണം നടത്താനുള്ള എല്ലാസഹായങ്ങളും ഇന്ത്യ നല്‍കും.
വ്യത്യസ്ത തലത്തില്‍ ചര്‍ച്ചചെയ്ത് എടുത്ത ഈ തീരുമാനം അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല.












Click it and Unblock the Notifications